ശ്രീദേവിയുടെ പൊടുന്നനെയുള്ള മരണം ആരാധകരെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്. അത്തരത്തില്‍ വിഷമാവസ്ഥയിലായ ഒരാളാണ് റാണി മുഖര്‍ജി. താരത്തിന്റെ പുതിയ ചിത്രം ഹിച്ച്കി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്, റാണിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് തിരിച്ചുവരവ് ചിത്രം എത്തുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മാര്‍ച്ച് 21ന് റാണി മുഖര്‍ജി 40ന്റെ പടിവാതില്‍ക്കലെത്തും. എന്നാല്‍ ഇക്കുറി പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് റാണി. ശ്രീദേവിയുടെ മരണം കാരണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അച്ഛന് കഴിഞ്ഞാല്‍ താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീദേവിയെന്ന് റാണി വെളിപ്പെടുത്തിയിരുന്നു.
തന്റെ ചിത്രങ്ങളെക്കുറിച്ച് തുറന്ന് അഭിപ്രായം പറഞ്ഞിരുന്നത് സ്വന്തം അച്ഛനും ശ്രീദേവിയുമാണെന്ന് റാണി പറയുന്നു. അവര്‍ രണ്ട് പേരും ഇന്ന് ജീവിതത്തില്‍ നിന്നും പോയിരിക്കുന്നു. ഇത് വലിയ നഷ്ടമാണ്. ചെറുപ്പകാലം മുതല്‍ ശ്രീദേവി അഭിനയിച്ച ചിത്രങ്ങളുടെ സെറ്റില്‍ എത്തിയിരുന്നതാണ് റാണിയെ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് അടുപ്പിച്ചത്.