Tuesday November 12th, 2019 - 6:25:pm
topbanner

ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ ചിത്രം പുറത്ത്‌വിട്ട് സൗബിന്‍

jb
 ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ ചിത്രം പുറത്ത്‌വിട്ട് സൗബിന്‍

നായകനായും വില്ലനായുമൊക്കെയെത്തി കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിക്കുന്ന ഫഹദ് ഫാസിലിന് ഇന്ന് മുപ്പത്തിയാറാം പിറന്നാളാണ്. നസ്രിയയ്‌ക്കൊപ്പമുളള താരത്തിന്റെ പിറന്നാളാഘോഷ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതിനോടൊപ്പം ഫഹദിന്റെ ഉറ്റസുഹൃത്തും നടനുമായ സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താരത്തിന്റെ അപൂര്‍വ ചിത്രങ്ങളാണ് നടന്‍ സൗബിന്‍ ഷാഹിര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫഹദ് നായകനായ ചിത്രം കൈയ്യെത്തും ദൂരത്തിലെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണ് സൗബിന്‍ പങ്കുവച്ചിരിക്കുന്നത്. കൈയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ നിര്‍മാണ നിര്‍വഹണം നിര്‍വഹിച്ചിരുന്നത്. സൗബിന്റെ വാപ്പയായ ബാബു ഷാഹിര്‍ ആയിരുന്നു.

ഫാസിലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിലും ബാബു ഷാഹിര്‍ നിര്‍മാണ നിര്‍വഹണ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ സൗബിന്‍ തല കാണിച്ചിട്ടുമുണ്ടായിരുന്നു. സൗബിന്റെയും ആദ്യ ചിത്രം കൈയ്യെത്തും ദൂരത്തായിരുന്നു. അന്ന് മുതല്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരും പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.

 

Read more topics: soubin, and fahd fazil, old pic,
English summary
soubin and fahd fazil old pic
topbanner

More News from this section

Subscribe by Email