Thursday October 17th, 2019 - 3:28:am
topbanner

60 ലക്ഷത്തിന്റെ ആഡംബര വാഹനം ഇനി സൗബിന് സ്വന്തം

suji
60 ലക്ഷത്തിന്റെ ആഡംബര വാഹനം ഇനി സൗബിന് സ്വന്തം

സിനിമയുടെ പിന്നണിയില്‍ നിന്ന് മാറി അഭിനയത്തിലേക്കെത്തിയ സൗബിന്റെ മുന്നേറ്റം ആരേയും അസൂയപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം ഏറ്റവും പുതുതായി വാങ്ങിയത്. കൊച്ചിയിലെ ലക്‌സസ് ഷോറൂമില്‍ നിന്നാണ് സൗബിന്‍ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലക്‌സസ്. നേരത്തെ നടന്‍ ജയസൂര്യയും ഈ മോഡല്‍ സ്വന്തമാക്കിയിരുന്നു.

2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി ആണ് കരുത്ത്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ് 300എച്ച്.

 

Read more topics: soubin , 60 lakh ,car
English summary
soubin 60 lakh worth new car
topbanner

More News from this section

Subscribe by Email