കൊച്ചി: 'കാറ്റ്'ൽ മുരളി ഗോപി ആലപിച്ച ഗാനം റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് രചിച്ചിരിക്കുന്ന "പോട്ടടാ പോട്ടടാ" എന്ന ഈ ഗാനത്തിന് ദീപക് ദേവ് സംഗീതം നൽകിയിരിക്കുന്നു. അരുൺ കുമാർ അരവിന്ദ് സംവിധാനവും ചിത്രസംയോജനവും നിർവഹിച്ച 'കാറ്റ്'ൽ ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ രാധാകൃഷ്ണൻ, ഉണ്ണി രാജൻ പി ദേവ് എന്നിവർ അഭിനയിക്കുന്നുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പി പത്മരാജന്റെ ചെറുകഥകളിലെ മുഖ്യ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനന്തപദ്മനാഭനാണ്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അരുൺ കുമാർ അരവിന്ദ് തന്നെയാണ് കർമ്മയുഗ് ഫിലിംസിന്റെ ബാനറിൽ 'കാറ്റ്' നിർമിച്ചിരിക്കുന്നത്.