Friday September 25th, 2020 - 9:17:am

സോനാനായര്‍ അഭിസാരികയാകുന്നു

rajani
 സോനാനായര്‍ അഭിസാരികയാകുന്നു

നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ കാപാലിക എന്ന പ്രശസ്ത നാടകം ഹ്രസ്വചിത്രമാവുന്നു. കാപാലിക എന്ന അഭിസാരികയുടെ വേഷത്തില്‍ അഭിനയിക്കുന്നത് സോനാനായരാണ്. അനാവൃതയായ കാപാലിക എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിമിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹ്രസ്യചിത്രങ്ങളുടെ സംവിധാനരംഗത്ത് അറിയപ്പെടുന്ന പ്രീതി പണിക്കരാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുടുംബവുംകൂട്ടുകാരേയും റോസമ്മ തള്ളി പറഞ്ഞത് അവള്‍ സ്‌നേഹിക്കുന്നവനു വേണ്ടിയാണ്. ഒടുവില്‍ അവനും അവളെ തള്ളിപറയുമ്പോള്‍ അവള്‍ തെരെഞ്ഞെടുത്തത് ഒരു അഭിസാരികയുടെ പരിവേഷമാണ്. സുന്ദരിയായ അവളെത്തേടി കാശുള്ളവര്‍ പിന്നാലെകൂടി.

തന്റേടിയായ റോസമ്മ കാശില്ലാതെ കാര്യം സാധിക്കാനെത്തിയവരെ കുത്തിപിടിച്ച് കൈകാര്യം ചെയ്തു കാശുവാങ്ങും.റോസമ്മയ്ക്ക് അവളുടെ വീട്ടുകാര്‍ നല്കിയ വിളിപേരാണ് കാപാലിക. ആയിരകണക്കിന് അരങ്ങുകളില്‍ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ കാപാലിക ഇതിനുമുന്‍പ് ക്രോസ് ബെല്‍റ്റ് മണി സിനിമയാക്കിയിട്ടുണ്ട്.അന്ന് റോസമ്മയുടെ വേഷമിട്ടത് ഷീലയായിരുന്നു.

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

 

 

Read more topics: sonanair, drama, prositute
English summary
sonanair drama prositute
topbanner

More News from this section

Subscribe by Email