Monday June 1st, 2020 - 7:20:am

രാജ്യത്ത് ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമെന്ന് സോനം കപൂര്‍ ; പാകിസ്താനിലേക്ക് പോകാന്‍ വിമര്‍ശകര്‍

suji
രാജ്യത്ത് ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമെന്ന് സോനം കപൂര്‍ ; പാകിസ്താനിലേക്ക് പോകാന്‍ വിമര്‍ശകര്‍

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച ബോളിവുഡ് നടി സോനം കപൂറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോനത്തെ അധിക്ഷേപിച്ചും സോനത്തിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തുമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്കു പോവണമെന്നും ട്വിറ്ററില്‍ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കുമായി സംസാരിക്കവെ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

370ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു, 'ഈ വിഷയം കടന്നുപോകുന്നതു വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷം മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. അത് സങ്കടകരമാണ്. എനിക്കിപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല.
പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് അതേപ്പറ്റി പുറത്തുവരുന്നത്. എന്താണ് സത്യമെന്ന് എനിക്കറിയില്ല. സമാധാനപരമായ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായ വിവരം ലഭിച്ചതിനു ശേഷം ഞാന്‍ അതിനെപ്പറ്റി അഭിപ്രായം പറയാം' സോനം അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ പകുതി സിന്ധിയും പകുതി പെഷാവറിയും ആണെന്നും സോനം പറഞ്ഞു. കലാകാരി എന്ന നിലയില്‍ തന്റെ സിനിമ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും നിരോധനത്തില്‍ നിരാശയുണ്ടെന്നും സോനം പറഞ്ഞു.

 

 

Read more topics: sonam kapoor ,issue
English summary
sonam kapoor about present issue
topbanner

More News from this section

Subscribe by Email