Monday February 17th, 2020 - 12:25:am
topbanner

സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല ; പച്ചമാങ്ങയെ കുറിച്ച് നടി സോന ഹെയ്ഡന്‍

suji
സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല ; പച്ചമാങ്ങയെ കുറിച്ച് നടി സോന ഹെയ്ഡന്‍

പ്രതാപ് പോത്തന്‍, സോന ഹെയ്ഡന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ സോനയുടെ വസ്ത്ര ധാരണത്തെ കേന്ദ്രീകരിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോന. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ലെന്നാണ് സോന പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.' സോന പറഞ്ഞു.

 

Read more topics: sona haiden, film pachamanga
English summary
sona haiden about film pachamanga
topbanner

More News from this section

Subscribe by Email