Tuesday February 25th, 2020 - 4:35:am
topbanner

സ്വര ഭാസ്‌കറിന്റെ പുതുവത്സര ആശംസകള്‍ക്ക് കമന്റുകളായി അസഭ്യം

suji
സ്വര ഭാസ്‌കറിന്റെ പുതുവത്സര ആശംസകള്‍ക്ക് കമന്റുകളായി അസഭ്യം

തന്റെ ശക്തമായ നിലപാടുകളുടെ കാര്യത്തില്‍ പേരുകേട്ടയാളാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി സ്വര ഭാസ്‌ക്കര്‍ രംഗത്തെത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. നിയമം ഭരണഘടനയ്‌ക്കെതിരാണെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പരത്താനാണ് ഉപകരിക്കുക എന്നും നടി അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ രസകരമായി രീതിയില്‍ ട്വിറ്റര്‍ വഴി പുതുവര്‍ഷത്തെ വരവേറ്റ താരത്തിന് അങ്ങേയറ്റം മോശമായ കമന്റുകളെയും ലൈംഗികചുവയുള്ള പദപ്രയോഗങ്ങളെയുമാണ് നേരിടേണ്ടതായി വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019ലെ സ്ഥായിയായ മുഖഭാവം! വിട 2019, നിന്നെ അത്രയ്ക്ക് എനിക്ക് മിസ് ചെയ്യില്ല. ഹലോ 2020! എന്നെ ഈ അവസ്ഥയിലാക്കുന്ന **** എന്നോട് ചെയ്യരുത്!'. ഇമോജികളുടെ അകമ്പടിയോടെ സ്വര ഇങ്ങനെയായിരുന്നു ട്വിറ്ററിലൂടെ പുതുവര്‍ഷത്തെ വരവേറ്റത്. കൈമുട്ടുകള്‍ കുത്തി താന്‍ സോഫയില്‍ കിടക്കുന്ന ചിത്രവും നടി കുറിപ്പിനൊപ്പം നല്‍കിയിരുന്നു. പക്ഷെ, ട്വീറ്റിനെ അതിന്റെ സ്പിരിറ്റില്‍ മനസിലാക്കുന്നതിന് പകരം അങ്ങേയറ്റം മോശം കമന്റുകളുമായാണ് ട്വിറ്ററാറ്റികള്‍ പ്രതികരിച്ചിരിക്കുന്നത്.

കമന്റുകള്‍ക്കെതിരെ സ്വരയെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള കമന്റുകള്‍ എല്ലാവരും കാണണമെന്നും ഭാവിയില്‍ സ്ത്രീപീഡനങ്ങള്‍ നടത്താന്‍ സാദ്ധ്യതയുള്ളവരാണ് ഇങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റ് ചെയുന്നതെന്നും, അക്കാര്യം ഇവരുടെ കുടുംബങ്ങള്‍ മനസിലാക്കണമെന്നും സ്വരയെ പിന്തുണച്ചെത്തിയവരുടെ കൂട്ടത്തിലുള്ള മാദ്ധ്യമപ്രവര്‍ത്തക രോഹിണി സിംഗ് അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം മനസ്ഥിതിയും കൊണ്ടുനടക്കുന്ന പുരുഷന്മാരെ തിരിച്ചറിയണമെന്നും തുറന്ന് കാട്ടണമെന്നും രോഹിണി ചൂണ്ടിക്കാട്ടുന്നു

 

Read more topics: social media, swara bhasker
English summary
social media reaction swara bhasker
topbanner

More News from this section

Subscribe by Email