Wednesday January 29th, 2020 - 7:27:pm
topbanner

'നോട്ട് മൈ ദീപിക' ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

BI
 'നോട്ട് മൈ ദീപിക' ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ദീപിക പദുക്കോണിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം ദീപിക പദുകോണ്‍, സംവിദായകന്‍ ലവ് രഞ്ജന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. വീട്ടില്‍ സന്ദര്‍ശനം നടത്തി മണിക്കൂറുകള്‍ക്ക് അകത്താണ് ആരാധകര്‍ നോട്ട് മൈ ദീപിക എന്ന ഹാഷ്ടാഗിലൂടെ തങ്ങളുടെ അതൃപ്തി ട്വിറ്ററിലൂടെ താരത്തെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകിട്ടാണ് രണ്‍ബീറും ദീപികയും ലവ് രഞ്ജന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തിയത്. അതിനു പിന്നാലെയാണ് വീണ്ടും ലവ് രഞ്ജന്‍ ചിത്രത്തില്‍ ദീപിക അഭിനയിക്കുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ ശക്തമായതും ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും.

സ്ത്രീകളെ ബഹുമാനിക്കാത്ത രീതിയിലുള്ള പുരുഷ മേല്‍ക്കോയ്മ സിനിമകള്‍ നിര്‍മ്മിക്കുന്ന സംവിധായകനെന്ന് മുന്‍പും ലവ് രഞ്ജനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Read more topics: deepika padukone, social media
English summary
social media protest against actress deepika padukone
topbanner

More News from this section

Subscribe by Email