Friday December 13th, 2019 - 11:01:am
topbanner

വിവാഹിതരാകുന്നവരെ വെറുതേ വിട്ടേക്കുക'; സ്‌നേഹ ശ്രീകുമാറിന്റെ മുന്‍ ഭര്‍ത്താവ്

suji
വിവാഹിതരാകുന്നവരെ വെറുതേ വിട്ടേക്കുക'; സ്‌നേഹ ശ്രീകുമാറിന്റെ മുന്‍ ഭര്‍ത്താവ്

മറിമായത്തിലൂടെ പ്രശസ്തരായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാളികള്‍ കേട്ടത്. നിരവധി പേര്‍ താരങ്ങള്‍ക്ക് ആശംസകളുമായി എത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ സ്‌നേഹയുടെയും മുന്‍ഭര്‍ത്താവ് ദില്‍ജിത്തിന്റെയും ചിത്രങ്ങള്‍ വച്ച് മോശമായ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു. ഇതിനെതിരെ ദില്‍ജിത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിവാഹിതരാവുന്നു' എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്.

ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.

അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു.

പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ 'Happily Divorced' എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ.

അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്

ഹൃദയം നിറഞ്ഞ ആശംസകള്‍.

 

Read more topics: sneha sreekumar, ex husband
English summary
sneha sreekumar ex husband about snehas marriage
topbanner

More News from this section

Subscribe by Email