Wednesday June 19th, 2019 - 11:26:pm
topbanner
topbanner

ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി

JB
ഗായകന്‍ സച്ചിന്‍ വാര്യര്‍ വിവാഹിതനായി

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ വാര്യര്‍ വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജ് ആണ് വധു. അടുത്ത ബന്ധുക്കളും സച്ചിന്റേയും പൂജയുടേയും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തൃശൂരില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ നടിമാരായ സംയുക്ത വര്‍മ്മ, രജിഷ വിജയന്‍, നടന്മാരായ വിശാഖ് നായര്‍ സംവിധായകന്‍ ഗണേഷ് രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സച്ചിന്‍ പിന്നണി ഗാനരംഗത്തേക്കെത്തിയത്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായത്. സച്ചിന്റെ തട്ടത്തിന്‍ മറയത്തിലെ മുത്തുച്ചിപ്പി, തട്ടത്തിന്‍ മറയത്തെ പെണ്ണേ എന്നീ ഗാനങ്ങള്‍ ഏറെ വൈറലുമായിരുന്നു.

 

Read more topics: singer sachin, warrier married,
English summary
singer sachin warrier married
topbanner

More News from this section

Subscribe by Email