Wednesday April 8th, 2020 - 1:31:am
topbanner

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ കാണാതായ സുഹൃത്തിനെ കണ്ടെത്തി ; സ്വയം ഐസൊലേഷനിലെന്ന് ഓജസ്

suji
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ കാണാതായ സുഹൃത്തിനെ കണ്ടെത്തി ; സ്വയം ഐസൊലേഷനിലെന്ന് ഓജസ്

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ കാണാതായ സുഹൃത്തിനെ കണ്ടെത്തി. മുംബൈയിലെ ഓജസ് ദേശായി എന്ന യുവ വ്യവസായിയെയാണ് പൊലീസ് കണ്ടെത്തിയത്. കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഓജസിനെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സ്വയം ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓജസിനും കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായി. ഇന്നത്തെ ടെസ്റ്റിലും കനിക കപൂറിന് കൊറോണ പോസിറ്റീവ് ആണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

 

English summary
singer kanika Kapoors friend ojas desai tests negative for coronavirus
topbanner

More News from this section

Subscribe by Email