Thursday February 27th, 2020 - 12:21:pm
topbanner

ഇത്രമാത്രം ശത്രുക്കളുണ്ടോ അവിടെ. എത്ര പേരാണ് എന്നോട് കാവലന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് , വിജയ് ചോദിച്ചു ; ഇതാണ് മലയാളിയെന്ന് മറുപടി നല്‍കിയെന്ന് സിദ്ദിഖ്

suji
ഇത്രമാത്രം ശത്രുക്കളുണ്ടോ അവിടെ. എത്ര പേരാണ് എന്നോട് കാവലന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത് , വിജയ് ചോദിച്ചു ; ഇതാണ് മലയാളിയെന്ന് മറുപടി നല്‍കിയെന്ന് സിദ്ദിഖ്

മോഹന്‍ലാല്‍സിദ്ദിഖ് കൂട്ടുകെട്ടില്‍ എത്തിയ ബിഗ് ബ്രദര്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്. തനിക്ക് സിനിമാരംഗത്ത് നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംവിധായകന്‍ സിദ്ദിഖ് തുറന്നടിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എനിക്ക് അങ്ങനെ വ്യക്തിപരമായി ശത്രുക്കളൊന്നുമില്ല. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഞാന്‍ ബോഡി ഗാര്‍ഡ് എന്ന സിനിമ ഹിന്ദിയിലേക്ക് എടുത്തപ്പോള്‍ സല്‍മാന്‍ ഖാനോട് പലരും പറഞ്ഞു. വലിയ പരാജയം ഏറ്റുവാങ്ങിയ പടമാണ് അതു ചെയ്യരുതെന്ന്.

സല്‍മാന്‍ എന്നോട് നേരിട്ട് ചോദിച്ചു. എനിക്ക് പല മെയിലുകളും വരുന്നുണ്ട്. നിങ്ങളുടെ ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞ്. പക്ഷേ എനിക്ക് ഈ കഥ ഇഷ്ടമായി. ഇവിടെയും ഇങ്ങനെ ഒരു സിനിമയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ആ വാക്കുകള്‍ ഞാന്‍ ചെവികൊള്ളുന്നില്ല. നമ്മള്‍ ഈ സിനിമ ചെയ്യുന്നു. എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇതേ അനുഭവം ആയിരുന്നു തമിഴില്‍ ചെയ്തപ്പോഴും. വിജയ്‌യും ചോദിച്ചു.

സാര്‍ നിങ്ങള്‍ക്ക് ഇത്രമാത്രം ശത്രുക്കളുണ്ടോ അവിടെ. എത്ര പേരാണ് എന്നോട് കാവലന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. ഞാന്‍ വിജയോട് പറഞ്ഞു. ഇതാണ് മലയാളി.
അതുകൊണ്ട് തന്നെ ബിഗ് ബ്രദര്‍ മറ്റുഭാഷയിലേക്ക് എടുക്കുമോ എന്താണ് എന്റെ ഭാവി പരിപാടി എന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം ഇതൊക്കെയാണ്.' സിദ്ദിഖ് പറഞ്ഞു.

 

Read more topics: siddique, film, kavalan, vijay
English summary
siddique about film
topbanner

More News from this section

Subscribe by Email