Saturday April 4th, 2020 - 4:29:am
topbanner

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ; സംവിധായകന്‍ സിദ്ദിഖ്

suji
മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ; സംവിധായകന്‍ സിദ്ദിഖ്

സിനിമയിലെ പുതുതലമുറ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കിയാല്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിഖ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള സിനിമകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവര്‍ അവിടെ തുറന്നിരുന്നത് കൊണ്ടാണെന്നും സിദ്ദിഖ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്.
അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക' സിദ്ദിഖ് പറഞ്ഞു.

English summary
siddique about attack against super stars film
topbanner

More News from this section

Subscribe by Email