Tuesday September 29th, 2020 - 8:08:pm

മമ്മൂട്ടി മാസ് കാത്തിരുന്നു, മരണമാസ്സായി ഷൈലോക്ക് ടീസര്‍

suji
 മമ്മൂട്ടി മാസ് കാത്തിരുന്നു, മരണമാസ്സായി ഷൈലോക്ക് ടീസര്‍

മമ്മൂട്ടിയുടെ മാസ്സ് പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വിരുന്നൊരുക്കി ഷൈലോക്ക് ടീസര്‍. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ & പോലീസ് എന്ന ഡയലോഗോടെയാണ് ടീസറില്‍ മമ്മൂട്ടി കഥാപാത്രം ആരാധകരെ പിടിച്ചിരിത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂക്ക എത്തുന്നത്. തമിഴ് താരം രാജ്കിരണും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരീഷ് കണാരന്‍, ബൈജു സന്തോഷ് എന്നിവര്‍ ഇടവും വലവും നില്‍ക്കുമ്പോള്‍ തമാശയ്ക്ക് കുറവ് വരില്ലെന്ന് ഉറപ്പ്.

പേട്ടയിലെ രജനി കഥാപാത്രത്തിന്റെ ഡയലോഗും മമ്മൂട്ടി ഇടയ്ക്ക് പൊട്ടിക്കുന്നുണ്ട്. ആവശ്യത്തിലേറെ ആക്ഷനും ടീസറില്‍ കാണിക്കുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ബിപിന്‍ ജോര്‍ജ്ജ് എന്നിവരും ടീസറില്‍ വന്നുപോകുന്നുണ്ട്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്കിന്റെ നിര്‍മ്മാണം. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരുടേതാണ് തിരക്കഥയും, സംഭാഷണവും. ഗോപി സുന്ദറാണ് സംഗീതം.

Read more topics: shylock teaser ,release
English summary
shylock teaser release
topbanner

More News from this section

Subscribe by Email