Friday February 21st, 2020 - 8:19:pm
topbanner

മമ്മൂട്ടി നായകനാകുന്ന 'ഷൈലോക്കി'ലെ ഐറ്റം സോങ്ങ് എത്തി

JB
മമ്മൂട്ടി നായകനാകുന്ന 'ഷൈലോക്കി'ലെ ഐറ്റം സോങ്ങ് എത്തി

ബാറിന്റെ പശ്ചാത്തലത്തിലുള്ള ത്രസിപ്പിക്കുന്ന ഐറ്റം സോങ്ങ്, 'ഷൈലോക്കി'ലെ ആദ്യവീഡിയോ ഗാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ മമ്മൂട്ടിയുടെയും സാന്നിധ്യമുണ്ട്.ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വെറൈറ്റി ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിക്കുകയാണ് മമ്മൂട്ടി.അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്തിരിക്കുന്നത്. 'രാജാധിരാജ', 'മാസ്റ്റര്‍ പീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും കൈകോര്‍ക്കുന്ന ചിത്രമാണ് 'ഷൈലോക്ക്'. ജനുവരി 23നാണ് ചിത്രം റിലീസിനെത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് 'ഷൈലോക്ക്' നിര്‍മ്മിക്കുന്നത്. 'അബ്രഹാമിന്റെ സന്തതികള്‍', 'കസബ' തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

ഷൈലോക്ക് എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്‌സ്പിയറിന്റെ 'മര്‍ച്ചന്റ് ഓഫ് വെനീസ്' എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടില്‍ വെനീസില്‍ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന 'മര്‍ച്ചന്റ് ഓഫ് വെനീസി'ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് ഷൈലോക്ക്. വെനീഷ്യന്‍ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളില്‍ ഒരാളായാണ് നാടകത്തില്‍ ചിത്രീകരിക്കപ്പെടുന്നത്.

 

English summary
shylock film item song released
topbanner

More News from this section

Subscribe by Email