Tuesday September 29th, 2020 - 6:42:pm

ഷൈലോക്കും ബിഗ് ബ്രദറും തിയറ്ററിലേക്ക് ; മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളില്‍ പ്രതീക്ഷയോടെ ആരാധകര്‍

suji
ഷൈലോക്കും ബിഗ് ബ്രദറും തിയറ്ററിലേക്ക് ; മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളില്‍ പ്രതീക്ഷയോടെ ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും മാസ് ആക്ഷന്‍ ചിത്രങ്ങളുമായി തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ചിത്രങ്ങളുടെ ട്രെയിലറുകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. കിടിലന്‍ മാസ് ഡയലോഗുകളും തീപ്പൊരി ആക്ഷന്‍ രംഗങ്ങളുമായി ഷൈലോക്കിന്റെ ടീസറെത്തിയതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെയും ടീസറെത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജനുവരി പതിനാറാം തീയ്യതിയാണ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ സര്‍ജാനോ ഖാലിദ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് തീയേറ്ററുകളിലെത്തുന്നത് ജനുവരി ഇരുപത്തിമൂന്നിനാണ്.

പുതുവര്‍ഷത്തെ മെഗാ താരങ്ങളുടെ ചിത്രങ്ങള്‍ റെക്കോര്‍ഡ് വിജയം നേടുമോ എന്ന് കാത്തിരുന്ന് കാണാം.

Read more topics: shylock ,big brother ,release
English summary
shylock and big brother release
topbanner

More News from this section

Subscribe by Email