Tuesday September 17th, 2019 - 4:06:am
topbanner
Breaking News
jeevanam

പത്തുകോടിയുടെ പരസ്യ ഓഫര്‍ നിരസിച്ച് ശില്‍പ്പ ഷെട്ടി

suji
പത്തുകോടിയുടെ പരസ്യ ഓഫര്‍ നിരസിച്ച് ശില്‍പ്പ ഷെട്ടി

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന നടിയാണ് ശില്‍പ ഷെട്ടി. സ്വന്തമായി ഒരു ഫിറ്റ്‌നസ് ആപ്പുള്ള ശില്‍പ ആരോഗ്യ സംബന്ധമായ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള 10 കോടി രൂപയുടെ ഓഫര്‍ നിരസിച്ചിരിക്കുകയാണ് താരം. അതിനുള്ള കാരണവും ശില്‍പ വ്യക്തമാക്കി.

'ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും.' ശില്‍പ പറഞ്ഞു.

ശരീരസൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവഴികളൊന്നും തന്നെയില്ലെന്നും വിശ്വസിക്കുന്ന ശില്‍പ ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരവിനു ഒരുങ്ങുകയാണ് ശില്പ. സാബിര്‍ ഖാന്റെ ആക്ഷന്‍ സിനിമ 'നിക്കമ്മ'യിലൂടെ ആണ് തിരിച്ചു വരവ്.

 

Read more topics: shilpa shetty ,rs 10 lakhs
English summary
shilpa shetty deny ad of rs 10 lakhs
topbanner

More News from this section

Subscribe by Email