Monday November 18th, 2019 - 12:49:pm
topbanner

സീറോയുടെ പരാജയം ഷാരൂഖിനെ ഉലച്ചു ; സിനിമ ചെയ്യാനുള്ള മാനസിക അവസ്ഥയില്ലെന്ന് കിങ് ഖാന്‍

suji
സീറോയുടെ പരാജയം ഷാരൂഖിനെ ഉലച്ചു ; സിനിമ ചെയ്യാനുള്ള മാനസിക അവസ്ഥയില്ലെന്ന് കിങ് ഖാന്‍

പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. എന്നാലിതുവരെയും പുതിയ പ്രോജക്ടുകളിലൊന്നും ഷാരൂഖ് ഒപ്പിട്ടിട്ടില്ല. പുതിയ സിനിമകള്‍ ചെയ്യാന്‍ തനിക്ക് മനസുവരുന്നില്ലെന്നാണ് ഷാരൂഖ് പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി. പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി' ഷാരൂഖ് പറഞ്ഞു.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ 186 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്.

 

Read more topics: sharukh, new movie
English summary
sharukh not committed new movie
topbanner

More News from this section

Subscribe by Email