Thursday May 28th, 2020 - 3:05:am

കൊറോണയെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് 45 കോടി ഷാരൂഖ് നല്‍കിയെന്ന വാര്‍ത്ത ; സത്യമിതാണ്

suji
കൊറോണയെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് 45 കോടി ഷാരൂഖ് നല്‍കിയെന്ന വാര്‍ത്ത ; സത്യമിതാണ്

കൊറോണ പ്രതിസന്ധി തുടരവെ നിരവധി താരങ്ങളാണ് പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്‍ക്കും സഹായ ധനം നല്‍കിയെത്തിയത്. എന്നാല്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ സഹായ ധനം നല്‍കാത്തതിനാല്‍ സോഷ്യല്‍ മീഡിയ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷാരൂഖ് പാകിസ്ഥാനായി 45 കോടി പ്രഖ്യാപിച്ചതായി പറയുന്ന വീഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇതോടെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തി. എന്നാല്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന 2017ലേതാണ്. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 ആള്‍ക്കാരാണ് മരിച്ചത്.

അന്ന് ഷാരൂഖ് 45 കോടി നല്‍കിയതായി കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാര്‍ത്തയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ കമ്പനിയും പിഎം കെയേര്‍സ് ഫണ്ടിലേക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മറ്റ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read more topics: sharukh , donate,pakistan ,fact check
English summary
sharukh donate 45 crore to pakistan fact check
topbanner

More News from this section

Subscribe by Email