Monday February 17th, 2020 - 10:28:am
topbanner

ഞാന്‍ ഒരു മുസ്ലീമാണ്... എന്റെ ഭാര്യ ഹിന്ദുവും, എന്റെ കുട്ടികള്‍ ഇന്ത്യക്കാരും' ; ഷാരൂഖ് ഖാന്റെ വാക്കുകള്‍ക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

Anusha unni
ഞാന്‍ ഒരു മുസ്ലീമാണ്... എന്റെ ഭാര്യ ഹിന്ദുവും, എന്റെ കുട്ടികള്‍ ഇന്ത്യക്കാരും' ; ഷാരൂഖ് ഖാന്റെ വാക്കുകള്‍ക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

'ഞാന്‍ ഒരു മുസ്ലീമാണ്. എന്റെ ഭാര്യ ഹിന്ദുവും, എന്റെ കുട്ടികള്‍ ഇന്ത്യക്കാരും...' ഷാരൂഖ് കാന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള ഒരു റിയാലിറ്റി ഷോയുടെ പ്രത്യേക എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും. മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച്‌ സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മതങ്ങളുടെയും ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ്. സ്‌കൂളില്‍ ചേരുന്ന അവസരത്തില്‍ മതം പൂരിപ്പിക്കാനുള്ള ഒരു കോളമുണ്ട്.

ഒരിക്കല്‍ എന്റെ മകള്‍ സുഹാന എന്താണ് താനതില്‍ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാര്‍ഥനയുടെയും നമസ്‌കാരത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാല്‍ ഞാന്‍ ഒരു മുസ്ലീമാണ്'- ഷാരൂഖ് പറഞ്ഞു.

1991 ലാണ് ഷാരൂഖും ഗൗരിയും കുടുംബാംഗങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരാകുന്നത്. സിനിമയില്‍ ഷാരൂഖ് മുന്‍നിര നടനായി പേരെടുക്കുന്നതിനും മുന്‍പായിരുന്നു വിവാഹം. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് കുട്ടികള്‍.

Read more topics: film news, sharook khan,
English summary
sharook khan republic day reality show
topbanner

More News from this section

Subscribe by Email