ബോളിവുഡിന് പുറമെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. കഠിന പ്രയത്നത്തിന്റെ ഫലമായി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിയ താരം തനിക്ക് തുടക്കത്തിൽ സിനിമാ മേഖലയിൽ നേരിടേണ്ടിവന്ന വിഷമതകൾ കുറിച്ച് വെളിപ്പെടുത്തുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
'സിനിമയില്‍ നിന്ന് ലഭിച്ച ആദ്യം ശമ്പളം 50 രൂപയായിരുന്നു. ഇതുമായി നേരെ പോയത് താജ്മഹലിലേക്കാണ്. ട്രെയിന്‍ ടിക്കറ്റ് എടുത്തതിന് ശേഷം പിങ്ക് നിറത്തിലുള്ള ലസ്സി വാങ്ങാനുളള രൂപ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. താന്‍ വാങ്ങിയ ലസ്സിയില്‍ ഒരു ഈച്ച വീണു. എന്നിട്ടു തനിക്ക് അത് കളയാന്‍ തോന്നിയില്ല, അത് മുഴുവന്‍ കുടിച്ചു തീര്‍ത്തു. താജ്മഹലില്‍ നിന്നുളള മടക്കയാത്രയില്‍ മുഴുവന്‍ ഛര്‍ദിയായിരുന്നു'- ഷാരൂഖ് പറയുന്നു.
ഷാരൂഖ് ഖാന്റെ കരിയറില്‍ ഏറ്റവും മികച്ച ഗാനമാണ് മണിരത്നം ചിത്രമായ ദില്സേയിലെ 'ഛയ്യ ഛയ്യ..' എന്ന ഗാനം. ഇത് ഇന്നും പ്രേക്ഷകരുടെ ഇടയില്‍ വൻ സ്വീകാര്യതയാണ് നേടുന്നത്.