Tuesday September 22nd, 2020 - 12:35:am

നമ്മുടെ സ്വന്തം രാജ്യത്ത് നമ്മള്‍ രണ്ടാം കിട പൗരന്മാര്‍ ആകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഷെയ്ന്‍ നിഗം

suji
നമ്മുടെ സ്വന്തം രാജ്യത്ത് നമ്മള്‍ രണ്ടാം കിട പൗരന്മാര്‍ ആകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഷെയ്ന്‍ നിഗം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി നടന്‍ ഷെയിന്‍ നിഗം രംഗത്ത്. നമ്മുടെ സ്വന്തം രാജ്യത്ത് നമ്മള്‍ രണ്ടാം കിട പൗരന്മാര്‍ ആകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഷെയ്ന്‍ അഭിപ്രായപ്പെട്ടു. താരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളത്ത് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന മാര്‍ച്ചില്‍ താനുണ്ടാകുമെന്നും നിങ്ങളെല്ലാവരും എത്തിച്ചേരണമെന്നും ഷെയിന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വളരെ ചെറിയ ഒരു കൂട്ടം ആള്‍ക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരില്‍ തമ്മില്‍ ഭിന്നിപ്പിക്കുക എന്നുള്ളതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. പക്ഷേ ഒരുപാട് ആളുകള്‍ യംഗ്‌സ്റ്റേഴ്‌സും മുതിര്‍ന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകളും ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ടെന്നും ഷെയ്ന്‍ കുറിച്ചിരിക്കുന്നു.

എന്തായാലും ഇന്ന് ഡിസംബര്‍ 23ാം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേര്‍ന്ന് ഒരു വലിയ മാര്‍ച്ച് നടത്തുകയാണെന്നും 3 മണിക്ക് രാജേന്ദ്ര മൈതാനത്തു നിന്നു തുടങ്ങുമെന്നും താരം ഓര്‍മ്മിപ്പിച്ചു. രാത്രി ഫോര്‍ട്ടുകൊച്ചിയില്‍ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഫോര്‍ട്ടുകൊച്ചി വാസ്‌കോ സ്‌ക്വയറില്‍ പാട്ടും പറച്ചിലും രാത്രിയിലുണ്ടെന്നും ഉണ്ടെന്നും താന്‍ പോകുന്നുണ്ടെന്നും നിങ്ങളും സുഹൃത്തുക്കളെയും കൂട്ടി വരണമെന്നും താരം കുറിച്ചിരിക്കുന്നു. ഒറ്റക്കല്ല, ഒറ്റക്കെട്ടാണെന്നും വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പദയാത്രയാണിതാണെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.

 

Read more topics: shane nigham,naa
English summary
shane nigham against naa
topbanner

More News from this section

Subscribe by Email