നിര്‍മ്മാതാവ് ജോബി ജോര്ജ്ജില് നിന്നും തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി നടന് ഷെയ്ന് നിഗം ഇന്നലെ വൈകിട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മലയാളത്തിലെ മുന്‍ നിരതാരങ്ങളുടെ അടുത്ത സുഹൃത്തായ ജോബി ജോര്‍ജ്ജ് താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, ഇത് താരങ്ങളുമൊത്തുള്ള കൂട്ടുകളിയാണെന്ന വിധത്തില്‍ ആരാധകര്‍ പരസ്പരം കൊമ്പുകോര്ക്കുന്നുണ്ടായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇത് ശ്രദ്ധയില്‍ പെട്ടതോടെ തന്നെ അനാവശ്യ പഴിചാരലുകളിലും ഫാന്‍ ഫൈറ്റിലും വലിച്ചിഴയ്ക്കരുത് എന്നാവശ്യപ്പെട്ട് ഷെയ്ന് നിഗം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. താരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അബിക്കയുടെ മകനായതു കൊണ്ടാണ് താന്‍ ഇതൊക്കെ നേരിടേണ്ടി വരുന്നതെന്ന് ഷെയ്ന് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
ഷെയ്ന് നിഗം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ... 'എന്റെ ഒരു വിഷമഘട്ടത്തില്‍ എന്റെ തോളോട് തോള് ചേര്‍ന്ന് ഒപ്പം നിന്ന എല്ലാവര്ക്കും സ്നേഹം..?? ഈ വിഷയത്തില്‍ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാന്‍ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു എന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു..
സ്നേഹം മാത്രം...ഷെയിന്‍.'