Thursday January 23rd, 2020 - 8:32:am
topbanner

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള തകര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; അനുരഞ്ജനത്തില്‍; പ്രശ്നത്തില്‍ സിദ്ദിഖ് ഇടപെട്ടു

JB
 ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള തകര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; അനുരഞ്ജനത്തില്‍; പ്രശ്നത്തില്‍ സിദ്ദിഖ് ഇടപെട്ടു

ഷെയ്നുമായുള്ള സിനിമാ തര്‍ക്കം അനുരഞ്ജനത്തില്‍. അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖ് തര്‍ക്കത്തില്‍ ഇടപെട്ടു. നിര്‍ത്തിവെച്ചിരിക്കുന്ന സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അമ്മ ഭാരവാഹികള്‍ക്ക് ഷെയ്ന്‍ ഉറപ്പു നല്‍കി. ഇന്നലെ രാത്രി സിദ്ദിഖിന്റെ വീട്ടില്‍ ഇടവേള ബാബുവും ഷെയ്നും എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫെഫ്കയുമായും ചര്‍ച്ച നടത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍, വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതത വന്നിട്ടില്ല. മുന്‍പത്തെ പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ സംഘടനയുടെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ഷെയ്നും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

English summary
shane nigam producers association clash moving to compromise
topbanner

More News from this section

Subscribe by Email