Thursday September 24th, 2020 - 12:49:am

അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം തിരിച്ചെത്തി ; സമവായ ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു

suji
അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം തിരിച്ചെത്തി ; സമവായ ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു

രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം തിരിച്ചെത്തി. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഫോണില്‍ സംസാരിച്ചു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്ന സൂചനയാണ് അമ്മ ഭാരവാഹികള്‍ നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയ്ക്ക് ഷെയ്ന്‍ നിഗത്തിന്റെ അമ്മ സലീന നേരത്തെ കത്ത് നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് ഫെഫ്കയും താരസംഘടനയോട് ആവശ്യപ്പെട്ടിരുന്നു. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളോട് ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജസ്ഥാനിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ന്‍ ഹിമാചല്‍ പോലുളള പ്രദേശങ്ങളിലും സന്ദര്‍ശിച്ചിരുന്നു.

Read more topics: shane nigam,ajmeer
English summary
shane nigam come back from ajmeer
topbanner

More News from this section

Subscribe by Email