Friday September 25th, 2020 - 9:27:am

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

rajani
 സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

സോളാര്‍ വിവാദം കത്തിയമര്‍ന്നപ്പോള്‍ വിവാദ നായികകളില്‍ ഒരാളായ ശാലുമേനോന്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നു. സീരിയല്‍ താരം കൂടിയായ സജി നായരാണ് ശാലുവിന്റെ ജീവിത പങ്കാളിയായത്. സോളാര്‍ വിവാദത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ശാലുവും സജിയും തുറന്നുപറയുന്നു. കൃഷ്ണകൃപാസാഗരം എന്ന സീരിയലിനിടെയാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോഡിയായെത്തുന്നത് ആലിലത്തോണിയില്‍ അഭിനയിക്കുമ്പോഴും. ലൊക്കേഷനില്‍ ഭയങ്കര നിശബ്ദനായിരുന്നു സജിച്ചേട്ടന്‍. അന്ന് എനിക്ക് പ്രത്യേകിച്ചൊന്നും ചേട്ടനോട് തോന്നിയിരുന്നില്ല. എന്നാല്‍ ചേട്ടന് എന്നോട് താല്പര്യമുണ്ടായിരുന്നു. അതു ഞാന്‍ അറിയുന്നത് അടുത്തിടെയാണ്ശാലു പറയുന്നു.

ആലിലത്തോണിയുടെ സെറ്റില്‍വച്ച് തങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നതായി സജി പറയുന്നു. ഞാന്‍ കൊള്ളില്ലാത്തവനാണ്, പെണ്ണുങ്ങള്‍ക്ക് കൂടെ അഭിനയിക്കാന്‍ പറ്റാത്തവനാണ്, എന്നിങ്ങനെ വാര്‍ത്തകള്‍ പരന്നു. എന്നെയും ശാലുവിനെയും തമ്മില്‍ അകറ്റുകയായിരുന്നു ലക്ഷ്യം. അതോടെ ആ സീരിയല്‍ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു സജി വേദനയോടെ പറഞ്ഞു.പ്രണയം മൊട്ടിടുന്നതിനിടെ ഞാന്‍ ജയിലിലായി. ഞാന്‍ പൂര്‍ണമായി വിശ്വസിച്ചു.

അതിന്റെ പേരില്‍ ഞാന്‍ അറിയാത്ത കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു. 49 ദിവസത്തെ ജയില്‍ ജീവിതം എന്നെ വേറൊരാളാക്കി. അമ്മയ്‌ക്കൊപ്പം മാത്രം കിടന്നുറങ്ങിയിരുന്ന ഞാന്‍ പെട്ടെന്ന് ഒരുദിവസം പേടിയോടെയും പരിഭ്രമത്തോടെയും ജയിലിന്റെ ഇരുട്ടില്‍. ഇപ്പോഴും ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. പക്ഷേ, പ്രതീക്ഷിച്ചത്ര കുഴപ്പങ്ങള്‍ ജയിലില്‍ ഉണ്ടായില്ല. അവിടെയുള്ളവര്‍ മാന്യമായിട്ടാണ് പെരുമാറിയത്ശാലുവിന്റെ വാക്കുകള്‍.

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

പികെ സുധീറിന്റെ നിയമനം: വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു

 

Read more topics: shalumenon, saji, nair, family, life
English summary
shalumenon saji nair family life
topbanner

More News from this section

Subscribe by Email