Monday April 12th, 2021 - 9:08:am

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

NewsDesk
സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കൊച്ചി: മുന്‍ പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിന് ഇങ്ങ് കേരളത്തില്‍ വരെ അംഗീകാരം ലഭിക്കുമ്പോള്‍ തനിക്കും പ്രതീക്ഷയുണ്ടെന്ന് സോഫ്റ്റ് പോണ്‍ നായികയായിരുന്ന ഷക്കീല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോണ്‍ സിനിമാ താരമെന്ന നിലയില്‍ നിന്നും സണ്ണിലിയോണിന് ഇത്രവരെ എത്താമെങ്കില്‍ നാളെ തന്നെയും അംഗീകരിക്കുന്ന ദിവസം വരുമെന്ന പ്രതീക്ഷയുണ്ടെന്ന് ഷക്കീല പറയുന്നു.

ഒരു പരിചയവുമില്ലാത്ത പുരുഷനൊപ്പം, ധാരാളം വൈകാരികരംഗങ്ങളില്‍ അഭിനയിക്കാന്‍ മാത്രമല്ല എനിക്ക് കരയാനുമറിയാം, പ്രേക്ഷകരെ ചിരിപ്പിക്കാനറിയാം.

ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമെല്ലാം പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാരംഗത്തു നിന്ന് പിന്തുണ ലഭിക്കാത്തതില്‍ വളരെ വിഷമമുണ്ട്, ഷക്കീല പറയുന്നു. 15 വര്‍ഷത്തോളം താന്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് സജീവമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ആരെയും കുറ്റംപറയാനാകില്ല.

പ്രേക്ഷകര്‍ എന്നും എന്നെ സ്‌നേഹിച്ചിട്ടുണ്ട്, ചിലര്‍ നല്ലരീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും എന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സംവിധായകര്‍ തയാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍, നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അത് തെളിയിച്ചുകാണിക്കാന്‍ ഒരവസരം ലഭിക്കണമെന്നുമാത്രമാണ് ഇപ്പോഴത്തെ ഏക പ്രാര്‍ത്ഥനയെന്നും ഷക്കീല പറയുന്നു.

കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിക്കെത്തിയ സണ്ണി ലിയോണിനൊപ്പം നടന്‍ ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ സെല്‍ഫിയെടുത്തിരുന്നു. എന്നാല്‍, സണ്ണിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ ഷക്കീലയ്‌ക്കൊപ്പം വേദി പങ്കിടുമോ എന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേട്ടത്.

സഞ്ജയ് ദത്ത് സമ്പാദിച്ചത് 440 രൂപ; മോചനത്തിനെതിരെ ജയിലിന് മുന്നില്‍ സംഘര്‍ഷം

കുന്നത്തുനാട്ടില്‍ കലാഭവന്‍ മണിയെ സ്ഥാനാര്‍ഥിയാക്കി ശക്തിപ്രകടനത്തിന് ഇടതുപക്ഷം

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

English summary
shakeela responds over sunny leone jayasurya selfie
topbanner

More News from this section

Subscribe by Email