Wednesday November 20th, 2019 - 8:01:pm
topbanner

കടുവ'യുമായി ഷാജി കൈലാസ് തിരിച്ചെത്തുന്നു; നായകനായി പൃഥ്വിരാജ്

JB
കടുവ'യുമായി ഷാജി കൈലാസ് തിരിച്ചെത്തുന്നു;  നായകനായി പൃഥ്വിരാജ്

ആറുവര്‍ഷത്തിനുശേഷം വീണ്ടും ഒരു ആക്ഷന്‍ പടവുമായി ഷാജി കൈലാസ് എത്തുകയാണ്. കടുവ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ നായകന്‍ പൃഥ്വിരാജാണ്.നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പൃഥ്വിരാജ് കുറച്ചുനാളുകള്‍ക്ക് ശേഷം വീണ്ടും ആക്ഷന്‍ പടവുമായെത്തുകയുമാണ്. പൃഥ്വിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് സര്‍പ്രൈസ് സമ്മാനമായാണ് കടുവയുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്.ആറ് വര്‍ഷത്തിന് ശേഷം തിരിച്ച് വരുന്നു എന്ന സൂചന നല്‍കി കഴിഞ്ഞ ദിവസം തന്നെ പൃഥ്വി ഒരു ക്ലൂ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചിരുന്നു. കാടിന് നടുവില്‍ കിടക്കുന്ന ഒരു പോലീസ് ജീപ്പിന് മുകളില്‍ ഇരിക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്. ജീപ്പിന് മുകളിലും ചുറ്റും പോലീസുകാരെ ഇടിച്ചിട്ടിരിക്കുന്നതുമുണ്ട്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചാണ് പൃഥ്വിയുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിംഹാസനത്തിന് ശേഷം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവയ്ക്ക്. ജിനു എബ്രഹാം കടുവയുടെ കഥയൊരുക്കുന്നു. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് സംയുക്തമായിട്ടാണ് കടുവയുമായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രാഹണം, സംഗീതം തമന്‍ എസ്, ആര്‍ട്ട് ഡയറക്ടഷന്‍ മോഹന്‍ദാസ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കോസ്റ്റിയൂം സ്റ്റെഫി സേവ്യര്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.

 

Read more topics: shaji kailas, new film kaduva,
English summary
shaji kailas new film kaduva
topbanner

More News from this section

Subscribe by Email