Sunday August 25th, 2019 - 11:51:pm
topbanner
topbanner

ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന എല്ലാം നിന്നിലുണ്ട് ; എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ ; ആനിയ്ക്ക് ആശംസ അറിയിച്ച് ഷാജി കൈലാസ്

suji

നടി ആനിയും ഭര്‍ത്താവ് ഷാജി കൈലാസും മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച ആനി കുടുംബത്തിനായി മുഴുവന്‍ സമയവും ചിലവഴിച്ചു. ഇപ്പോഴിതാ ഷാജി കൈലാസ് പ്രണയാതുരമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ആനിക്ക് പിറന്നാള്‍ ആശംസിച്ചത്.

'എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എപ്പോഴും എനിക്കു നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന എല്ലാം നിന്നിലുണ്ട്. ഓരോ ദിവസവും നിന്റെ മുഖത്ത് കൂടുതല്‍ മനോഹരമായ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ ശ്രമിക്കും. നീ എന്റെ ഹൃദയത്തില്‍ നിറയ്ക്കുന്നത് വര്‍ണ്ണിക്കുവാനാകാത്ത സന്തോഷമാണ്. ജന്മദിനാശംസകള്‍ ചിത്ര' ഷാജി കൈലാസ് കുറിച്ചു.

Read more topics: shaji kailas ,birthday wish, ani
English summary
shaji kailas birthday wish to ani
topbanner

More News from this section

Subscribe by Email