Friday July 10th, 2020 - 6:15:am

തെ​റ്റു പ​റ്റി, ക്ഷ​മി​ക്ക​ണം; വെ​യി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹ​ക​രി​ക്കാ​മെ​ന്ന് ഷെ​യ്ന്‍ നിഗം

RA
 തെ​റ്റു പ​റ്റി, ക്ഷ​മി​ക്ക​ണം; വെ​യി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹ​ക​രി​ക്കാ​മെ​ന്ന് ഷെ​യ്ന്‍ നിഗം

 കൊച്ചി: പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും നടൻ ഷെയ്ൻനിഗം. വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചു. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള പ്ര​തി​ഫ​ലം വേ​ണ്ട. നി​ല​വി​ല്‍ ന​ല്‍​കി​യ 24 ല​ക്ഷം രൂ​പ​യ്ക്ക് അ​ഭി​ന​യി​ക്കാം. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള 40 ല​ക്ഷം രൂ​പ​യി​ല്‍ ശേ​ഷി​ക്കു​ന്ന തു​ക വേ​ണ്ടെ​ന്നും ഷെ​യ്ന്‍ ക​ത്തി​ല്‍ പ​റ​യു​ന്നു.അ​തേ​സ​മ​യം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​നി​ക്കാ​മെ​ന്ന് ജോ​ബി പ​റ​ഞ്ഞു.

ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ന​ഷ്ട പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ ന​ല്‍​കാ​തെ ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​യി​രു​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ന്തം നി​ല​ക്ക് അ​നു​ന​യ നീ​ക്ക​വു​മാ​യി ഷെ​യ്ന്‍ രം​ഗ​ത്തെ​ത്തി​യ​ത്.

English summary
shain nigam response producers issue
topbanner

More News from this section

Subscribe by Email