Thursday June 4th, 2020 - 10:09:am

ഓഫീസ് കെട്ടിടം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍

suji
ഓഫീസ് കെട്ടിടം ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍

നഗരത്തിലുള്ള തന്റെ ഓഫീസ് കെട്ടിടം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി നാലു നില ഓഫീസ് കെട്ടിടമാണ് വിട്ടു നല്‍കുകയെന്ന് ഷാരൂഖും ഭാര്യ ഗൗരിയും അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ക്വാറന്റൈന്‍ സൗകര്യമാണ് ഇവിടെയൊരുക്കുകയെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നെന്ന് ഷാരൂഖിന്റെയും ഭാര്യയുടെയും ഉടമസ്ഥതതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെന്‍മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

'പ്രതിസന്ധിയുടെ വ്യാപ്തി കണക്കലെടുത്ത് ഞാനും എന്റെ ടീമും ഞങ്ങള്‍ക്കാവുന്ന തരത്തില്‍ എളിമയുടെ രീതിയില്‍ സംഭാവനകള്‍ നല്‍കാനുള്ള വഴികള്‍ ആലോചിച്ചു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്', ഷാരൂഖ് പറഞ്ഞു.

റെഡ് ചില്ലീസിന് പുറമെ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, എന്‍.ജി.ഒ മീര്‍ ഫൗണ്ടേഷന്‍ എന്നിവയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Read more topics: shah rukh khan,quarantine, facility
English summary
shah rukh khan offers his office to bmc quarantine facility
topbanner

More News from this section

Subscribe by Email