Tuesday February 18th, 2020 - 4:26:pm
topbanner

മാറിടത്തില്‍ സ്പര്‍ശിക്കുന്ന രംഗം ; കാജല്‍ അഗര്‍വാള്‍ ചിത്രം പാരീസ് പാരീസില്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

suji
മാറിടത്തില്‍ സ്പര്‍ശിക്കുന്ന രംഗം ; കാജല്‍ അഗര്‍വാള്‍ ചിത്രം പാരീസ് പാരീസില്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്

കങ്കണ റണാവത്ത് നായികയായെത്തിയ ക്വീനിന്റെ തമിഴ് റീമേയ്ക്ക് ആണ് പാരീസ് പാരീസ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഈ രംഗമുള്‍പ്പടെ 25ഓളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇതിനെതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാജല്‍ രംഗത്ത് വന്നിട്ടുണ്ട്.എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. നിര്‍മാതാക്കള്‍ ഈ രംഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് കാജല്‍ വിശദമാക്കി.
സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു.

 

Read more topics: sensor board , kajal,paris paris
English summary
sensor board cut paris paris scenes
topbanner

More News from this section

Subscribe by Email