Tuesday July 14th, 2020 - 6:03:am

സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ ലിറിക്കല്‍ ഗാനമെത്തി

RA
 സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ ലിറിക്കല്‍ ഗാനമെത്തി

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുമോ. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. ഇല്ലിക്കൂടിനുള്ളില്‍ എന്നഗാനം ആലപിച്ചിരിക്കുന്നത് സുധീപ് കുമാറും മെറിനും ചേര്‍ന്നാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീണ്ട 6 വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.
'ഒരു വടക്കന്‍ സെല്‍ഫി'യ്ക്കു ശേഷം ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
sathyamparaja viswasiko lirikal song
topbanner

More News from this section

Subscribe by Email