Monday June 1st, 2020 - 1:39:am

ട്യൂമര്‍ ബാധിച്ച നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു; ഇനി വേണ്ടത് പ്രാർഥനയും സഹായവും

RA
 ട്യൂമര്‍ ബാധിച്ച നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു;  ഇനി വേണ്ടത് പ്രാർഥനയും സഹായവും

ട്യൂമര്‍ ബാധിച്ച നടി ശരണ്യ ഏഴാമത്തെ  ശസ്ത്രക്രിയ ചൊവ്വാഴ്ച രാവിലെ  ശ്രീചിത്ര ഹോസ്പിറ്റലില്‍ നടന്നു. ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സർജനെ കണ്ടാലേ  എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ എന്നും ശരണ്യയെ അടുത്തറിയുന്ന നടി സീമ ജി നായർ പറഞ്ഞു. ശരണ്യയുടെ അവസ്ഥ പുറത്തു അറിയിച്ചതും ആശുപത്രിയിൽ കൊണ്ട്പോകുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾക്ക് ഒപ്പം നിന്നതും സീമയാണ് ..

"ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകിൽ പോലും പൂർണമായും വിജയിച്ചു
എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിൻ സർജൻ വരുമ്പോഴേ
വ്യക്തമാകൂ . കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ വലതു ഭാഗം തളർന്ന
അവസ്ഥയായിരുന്നു.

റിക്കവർ ചെയ്യാൻ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കിൽ നാളെ പ്രധാന സർജൻ വന്നാലേ അറിയാൻ പറ്റൂ. ബ്രെയിനിനോട് ചേർന്നാണ് ട്യൂമർ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാൽ വ്യത്യാസം വരുമെന്നായിരുന്നു നമ്മൾ പ്രതീക്ഷിച്ചതു. അവൾക്ക് ഇനിയും തുടർന്ന് സഹായങ്ങൾ വേണം... ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്.

ഞങ്ങൾക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ പറ്റൂ. സുമനസുകൾ സഹായിക്കണം. അവളെ ഞങ്ങൾക്ക് ഒന്ന് എഴുന്നേൽപിച്ച് ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം" - സീമ ജി നായർ അഭ്യർഥിച്ചു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്... തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: saranya, surgery, over
English summary
saranya surgery over
topbanner

More News from this section

Subscribe by Email