Wednesday November 20th, 2019 - 12:09:pm
topbanner

ആകാശഗംഗ 2ല്‍ ഗ്ലാമറസായിട്ട് അഭിനയിക്കേണ്ടിവന്നെങ്കിലും അതു മോശമായി തോന്നിയില്ലെന്ന് ശരണ്യ

suji
ആകാശഗംഗ 2ല്‍ ഗ്ലാമറസായിട്ട് അഭിനയിക്കേണ്ടിവന്നെങ്കിലും അതു മോശമായി തോന്നിയില്ലെന്ന് ശരണ്യ

ശരണ്യ ആനന്ദാണ് ആകാശഗംഗ 2വില്‍ ശക്തമായ പ്രേത കഥാപാത്രം ചെയ്തത്. കത്തിക്കരിഞ്ഞ രൂപത്തില്‍ കോസ്റ്റ്യൂം പ്രശ്‌നമായിരുന്നതിനാല്‍ അല്‍പ്പം ഗ്ലാമറസായി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ലെന്നാണ് ശരണ്യ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റ്യൂസ് ഉപയോഗിക്കാന്‍ പരിമിതിയുണ്ട് എന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞിരുന്നു. അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാര്‍ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവര്‍ ഒരിക്കലും വള്‍ഗര്‍ ആയിട്ടുള്ള രീതിയിലായിരുന്നില്ല.'

'മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല. കുടുംബപ്രേക്ഷകരാണ് കൂടുതലായും സിനിമ കാണാന്‍ എത്തുന്നത്. ന്യൂഡിറ്റി വള്‍ഗര്‍ രീതിയിലായിരുന്നെങ്കില്‍ അവര്‍ സ്വീകരിക്കില്ലല്ലോ. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിലും ഇനിയും ചെയ്യാന്‍ മടിയില്ല.' മനോരമയുമായുള്ള അഭിമുഖത്തില്‍ ശരണ്യ പറഞ്ഞു.

 

Read more topics: saranya, akasaganga 2 ,role
English summary
saranya about akasaganga 2 role
topbanner

More News from this section

Subscribe by Email