Sunday August 25th, 2019 - 7:37:pm
topbanner
topbanner

തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ ; വിജയ് ദേവരകൊണ്ടയോട് സനുഷ

suji
തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ ; വിജയ് ദേവരകൊണ്ടയോട് സനുഷ

നടി സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയും കുറിപ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ ? എന്നാണ് സനുഷ കുറിച്ചത്.

തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്‌ക്കൊപ്പം സിനിമയിലെ നായിക രാശ്മിക മന്ദാനയും കൊച്ചിയിലെത്തി. മലയാളം അറിയില്ലെങ്കിലും ഈ സ്‌നേഹം നേരത്തെയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്.

വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. നിരവധി കമന്റുകളുണ്ട്. ഇങ്ങനെയൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നു.

Read more topics: sanusha santhosh,instagram
English summary
sanusha santhosh instagram post
topbanner

More News from this section

Subscribe by Email