Wednesday April 8th, 2020 - 12:51:am
topbanner

വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തുക ; ദേവനന്ദയുടെ മരണത്തില്‍ വേദനയോടെ സന്തോഷ് പണ്ഡിറ്റ്

suji
വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തുക ; ദേവനന്ദയുടെ മരണത്തില്‍ വേദനയോടെ സന്തോഷ് പണ്ഡിറ്റ്

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്തായായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തണമെന്നും മക്കളെ അശ്രദ്ധമായി തുറന്നുവിടരുതെന്നും സന്തോഷ് കുറിപ്പില്‍ പറയുന്നു. ഒപ്പം തന്റെ ഒരു അനുഭവവും സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം..

കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ4ദ്ധിച്ചു വരികയാണല്ലോ..വര്‍ഷത്തില്‍ 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ?)

മുമ്പൊരു ട്രെയിന്‍ യാത്രക്കിടയില് എന്‌ടെ അനുഭവം പറയാം. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്റെ കാര്യത്തില് തീരെ ശ്രദ്ധ അയാള് വെച്ചിരുന്നില്ല. ആ കുഞ്ഞി കുട്ടി കയറിയത് മുതല്‍ മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല് സമയം ആയപ്പോള്‍ ആ കുട്ടിയെ സീറ്റിലിരുത്തി ആ അച്ഛന്‍ ബാത്ത് റൂമില് കുളിക്കാനായ് പോയിട്ടോ..(ആരേയും ഏല്പിച്ചില്ല) 2 മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടി പോയ്. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില് മനം നൊന്ത് ഓടുന്ന ട്രെയിന്‌ടെ ഡോറിനടുത്ത് പോയ് ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീന്‍ കണ്ടുനിന്ന ഞങ്ങള്‍ ഓടിപ്പോയ് ആ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.

പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛന്‍ എത്തിയത്. അത് വരെ ഞങ്ങള്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില്‍ ആ ട്രെയിന്‍ ഒരു സ്റ്റോപ്പില്‍ നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില്‍ ആ കുട്ടി സ്റ്റോപ്പില്‍ സ്വന്തം നിലയില് ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. (ആ മനുഷ്യന്‍ അങ്ങനെ പോകുമ്പോള്‍ യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏല്പിച്ചില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത്)

അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവര്‍ക്ക് ദയവു ചെയ്ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്കുക . നമ്മളുടെ sentiments നെ ചൂഷണം ചെയ്ത് പല കുട്ടികളേയും തട്ടികൊണ്ടു വന്ന് അംഗവൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില്‍ ഭിക്ഷക്ക് വരുന്നത്. Be careful..

മാതാപിതാക്കള്‍ കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക. എവിടെയും പോവില്ല, ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തില്‍ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്, വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തുക… അന്യ സംസ്ഥാനത്തുകാരും, Bangladesh ടീമും കൊണ്ട് ഇപ്പോള് കേരളം നിറഞ്ഞിരിക്കുന്നു. ഇവരില് ചിലരെങ്കിലും ക്രിമിനല് പാശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.

ദേവനന്ദ മോള്‍ക്ക് ആദരാഞ്ജലികള്‍

 

Read more topics: santhosh pandit , advice, parents
English summary
santhosh pandit advice to parents
topbanner

More News from this section

Subscribe by Email