Tuesday September 22nd, 2020 - 12:09:am

പൂര്‍ണിമയുടെ ഡിസൈനില്‍ സ്‌റ്റൈലിഷായി സാനിയ ഇയ്യപ്പന്‍

NewsDesk
 പൂര്‍ണിമയുടെ ഡിസൈനില്‍ സ്‌റ്റൈലിഷായി സാനിയ ഇയ്യപ്പന്‍

മലയാളസിനിമയിലെ നല്ലൊരു ശതമാനം അഭിനേത്രികളുടെയും പ്രിയപ്പെട്ട ഡിസൈനര്‍മാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ അവാര്‍ഡ് നൈറ്റുകളിലും മറ്റും തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങള്‍ നമ്മള്‍ നിരവധി തവണി കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂര്‍ണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2020 ലെ രാമു കാര്യാട്ട് അവാര്‍ഡില്‍ യൂത്ത് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. പൂര്‍ണിമ ഒരുക്കിയ എത്‌നിക് ഡ്രസ്സിലാണ് അവാര്‍ഡ് വേദിയില്‍ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്പിനേഷനില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള സ്‌കര്‍ട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം.

ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ 'ബാല്യകാലസഖി'യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.'ക്വീന്‍' ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് 'ലൂസിഫറി'ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തി. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.

 

Read more topics: saniya iyyappan, new look pic,
English summary
saniya iyyappan new look pic
topbanner

More News from this section

Subscribe by Email