Wednesday January 27th, 2021 - 3:07:am

'മൈ ബോസ്' തമിഴ് റീമേക്കായി സണ്ടക്കാരിയുടെ ട്രെയ്ലര്‍ പുറത്ത്

JB
'മൈ ബോസ്' തമിഴ് റീമേക്കായി സണ്ടക്കാരിയുടെ ട്രെയ്ലര്‍ പുറത്ത്

ദിലീപ്-മംമ്ത മോഹന്‍ദാസ് ജോഡികള്‍ തകര്‍ത്തഭിനയിച്ച് ബോക്‌സ് ഓഫീസില്‍ ഹിറ്റ് അടിച്ച ജീത്തു ജോസഫ് ചിത്രം മൈ ബോസ് ഇനി തമിഴില്‍. 'മൈ ബോസ്' തമിഴില്‍ 'സണ്ടക്കാരി' എന്ന പേരില്‍ പുനര്‍നിര്‍മ്മിക്കുന്നു. ഒറിജിനലില്‍ ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കില്‍ ഇവിടെ വിമലും ശ്രിയ ശരണുമാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍. മദേശ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ബോസ് പ്രൊഡക്ഷന്‍ കോര്‍പ്പറേഷന്റെ ബാനറില്‍ ജയബാലന്‍ ജയകുമാറും ഷര്‍മിള മന്ദ്രെയും ചിത്രം നിര്‍മ്മിക്കുന്നു.

മലയാളം മൈ ബോസില്‍ സായ് കുമാര്‍ അച്ഛന്റെ വേഷം ചെയ്തുവെങ്കിലും, ഇവിടെ മൂത്ത സഹോദരനായി നടന്‍ പ്രഭു എത്തുന്നു. സത്യന്‍, പുന്നഗായ് പൂ ഗീത, കെ ആര്‍ വിജയ, രേഖ, ദേവ് ഗില്‍, ഉമാ പദ്മാനബന്‍, ക്രെയിന്‍ മനോഹര്‍, മഹാനതി ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

 

Read more topics: sandakkarai, sreya saran,film, trailer,
English summary
sandakkarai film trailer
topbanner

More News from this section

Subscribe by Email