Monday February 24th, 2020 - 1:26:pm
topbanner

'കാശില്ലെന്ന് സംവിധായകന്‍; ഷര്‍ട്ടൂരി കാണിച്ച് ജോജു'

jb
'കാശില്ലെന്ന് സംവിധായകന്‍; ഷര്‍ട്ടൂരി കാണിച്ച് ജോജു'

ചോലയുടെ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ജോജുവിനെക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. 'ജോജു എന്ന നടന്‍ ഒരു അടിയുറച്ച സിനിമ പ്രേമി ആണെന്നും ചോല എന്ന ചിത്രത്തിന്റെ കഥ പറയാനായി അദ്ദേഹം ചെന്നപ്പോള്‍ ജോജുവിന്റെ പെരുമാറ്റം തനിക്ക് വളരെ ഏറെ സന്തോഷം നല്‍കിയെന്നും അതിനു ശേഷം ചോല എന്ന സിനിമ ചെയ്താല്‍ തനിക്ക് ജോജുവിന് നല്കാന്‍ കാശ് ഒന്നുമില്ലെന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ഇട്ടിരുന്ന ടി ഷര്‍ട്ട് ഊരികൊണ്ടു ഇതാണ് തന്റെ ശരീരത്തിന്റെ ഷേപ്പ് ഇത് ആ കഥാപാത്രത്തിന് ചേരുമോ അത് മാത്രാണ് ആലോചന എന്നാണ് ജോജു, സനല്‍ കുമാര്‍ ശശിധരനോട് പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ച ചോലയില്‍ ജോജു ജീവിക്കുകയായിരുന്നു എന്നാണ് സനല്‍ പറയുന്നത്, തങ്ങള്‍ ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കള്‍ ആണെന്നും സനല്‍ കുറിപ്പില്‍ കൂട്ടി ചേര്‍ത്തു ' ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത ചിത്രം കൂടിയാണ് ചോല. ജോജുവും നിമിഷ സജയനും നവാഗതനായ അഖില്‍ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബര്‍ 6 നാണ് തീയേറ്ററുകളില്‍ എത്തുന്നത്.

 

Read more topics: sanal kumar sasidharan, joju,
English summary
sanal kumar sasidharan talking about joju
topbanner

More News from this section

Subscribe by Email