Sunday January 26th, 2020 - 11:35:am
topbanner

പെൺമക്കളുമായി ചോല കാണാന്‍ പോകൂ.. അവരുടെ വായന എന്തെന്നറിയാന്‍ ശ്രമിക്കൂ; സനല്‍കുമാര്‍ ശശിധരന്‍

suji
പെൺമക്കളുമായി ചോല കാണാന്‍ പോകൂ.. അവരുടെ വായന എന്തെന്നറിയാന്‍ ശ്രമിക്കൂ; സനല്‍കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ചിത്രം ചോല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പെണ്‍മക്കളുമായി ചോല കാണാന്‍ പോകണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പെണ്മക്കളുമായി ചോല കാണാന്‍ പോകൂ. അവരുടെ വായന എന്തെന്നറിയാന്‍ ശ്രമിക്കൂ. സ്ത്രീവിരുദ്ധത എന്നത് നമ്മള്‍ കരുതുന്ന പുറമ്പൂച്ചുകളല്ല. നമ്മള്‍ ചമയുന്ന സംരക്ഷകവേഷത്തിലാണ് സ്ത്രീ വിരുദ്ധതയുടെ വിത്തിരിക്കുന്നത്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്ക് പിന്നീട് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വളരെ വൈകാരികമായി പറഞ്ഞ് പോകുന്ന സിനിമയാണ് ചോല. നാട്ടിന്‍ പുറത്ത് താമസിക്കുന്ന പെണ്‍കുട്ടി എറണാകുളം കാണാന്‍ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുകയും പിന്നീട് ഉള്ള രണ്ടു ദിവസങ്ങള്‍ ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചോല പറയുന്നത്.

 

 

English summary
sanal kumar sasidharan fb post why to watch chola
topbanner

More News from this section

Subscribe by Email