Wednesday June 19th, 2019 - 10:55:pm
topbanner
topbanner

ഗര്‍ഭകാലത്തെ ബോഡി ഷെയ്മിങ് ; എല്ലാവരും കരീനയല്ല ; വിമര്‍ശനവുമായി സമീറ റെഡ്ഡി

suji
ഗര്‍ഭകാലത്തെ ബോഡി ഷെയ്മിങ് ; എല്ലാവരും കരീനയല്ല ; വിമര്‍ശനവുമായി സമീറ റെഡ്ഡി

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. ഗര്‍ഭ കാലത്ത് സ്ത്രീകള്‍ നേരിടേണ്ടവരുന്ന ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീറ. എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ ട്രോളുന്നവര്‍ക്ക് നല്‍കിയ മറുപടി.

പ്രസവ ശേഷം കരീന കപൂറിനെ പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷെ എന്നെപോലെ പഴയരൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന അല്ലല്ലോ, സമീറ പറയുന്നു.

ആദ്യ പ്രസവത്തിന് ശേഷം ഭാരം കുറക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ ? ട്രോളുന്നവര്‍ക്കുള്ള എന്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്.
ഗര്‍ഭ കാലത്ത് മോഡലിംഗില്‍ സജീവമായിരുന്നു കരീന. പ്രസവ ശേഷം ഏറെ ബുദ്ധിമുട്ടി പഴയ രൂപം വീണ്ടെടുത്തു. ഇതിനിടെ കുട്ടിയെ ശ്രദ്ധിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടതെന്ന് കരീന ഏവര്‍ക്കും മറുപടി നല്‍കി .

 

Read more topics: sameera reddy,body shaming, kareena
English summary
sameera reddy replied to body shaming
topbanner

More News from this section

Subscribe by Email