Friday February 21st, 2020 - 8:04:am
topbanner

തനിക്ക് വിക്കുണ്ടായിരുന്നതിനാല്‍ ആത്മവിശ്വാസം നഷ്ടമായിരുന്നു ; കര കയറ്റിയത് ഹൃത്വിക് റോഷനെന്ന് സമീറ റെഡ്ഡി

suji
തനിക്ക് വിക്കുണ്ടായിരുന്നതിനാല്‍ ആത്മവിശ്വാസം നഷ്ടമായിരുന്നു ; കര കയറ്റിയത് ഹൃത്വിക് റോഷനെന്ന് സമീറ റെഡ്ഡി

കരിയറില്‍ കുറച്ചു കാലം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുവാങ്ങിയ താരമാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി. എന്നാല്‍ കരിയറിന്റെ തുടക്കം തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ആ അവസ്ഥയില്‍ നിന്ന് മോചിതയായത് ഹൃത്വിക് റോഷന്റെ സഹായത്തോടെയാണെന്നും സമീറ വ്യക്തമാക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വിക്കുണ്ടായിരുന്നത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷന് വേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്‌നം മനസ്സിലാക്കിയ ഹൃത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്റെ ജീവിതം മാറ്റി മറിച്ചു.

വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഹൃത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചു തന്നു. വ്യത്യസ്ത ശൈലിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ഹൃത്വികിന് സാധിക്കും. സൂപ്പര്‍ 30യില്‍ അദ്ദേഹം സംസാരിക്കുന്നത് ബീഹാറി ഛായയുള്ള ഹിന്ദിയാണ്. സമീറ പറഞ്ഞു.

 

Read more topics: sameera ,hrithik
English summary
sameera about hrithik support
topbanner

More News from this section

Subscribe by Email