Monday March 30th, 2020 - 7:33:pm
topbanner

വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. കുടുംബത്തിന് എത്ര പ്രാധാന്യം നല്‍കുന്നുവെന്ന് തുറന്നുപറഞ്ഞ് സാമന്ത

suji
വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. കുടുംബത്തിന് എത്ര പ്രാധാന്യം നല്‍കുന്നുവെന്ന് തുറന്നുപറഞ്ഞ് സാമന്ത

തെന്നിന്ത്യന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് നടി സാമന്ത അക്കിനേനി. തെലുങ്കിലാണ് സജീവമെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാമന്ത. ഭൂരിഭാഗം നടിമാരും വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ സിനിമയും കുടുംബ ജീവിതവും ഒരു പോലെ കൊണ്ടു പേകാനാണ് താരം ശ്രമിക്കുന്നത്. എന്നാല്‍ നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സമാന്ത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും' സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പ് താന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പറഞ്ഞു.

96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. സാമന്തയും ഷെര്‍വാനന്ദുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. പ്രേം കുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനാണ് വേഷമിടുന്നത്. 96 ലെ ഹൃദയ സ്പര്‍ശിയായ സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയും ഈ സിനിമയുടെ ഭാഗമാണ്.

 

Read more topics: samantha, marriage, life, shooting
English summary
samantha about life after marriage
topbanner

More News from this section

Subscribe by Email