Tuesday July 14th, 2020 - 10:23:am

സല്‍മാന്‍ ജയിലിലായതില്‍ സന്തോഷമെന്ന് മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥി ; പ്രതിഷേധിച്ച് സല്ലു ഫാന്‍സ്

suji
സല്‍മാന്‍ ജയിലിലായതില്‍ സന്തോഷമെന്ന് മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥി ; പ്രതിഷേധിച്ച് സല്ലു ഫാന്‍സ്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ പോയതിന് സന്തോഷമുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന സോഫിയ ഹയാത്ത് സല്‍മാന്‍ പറഞ്ഞത് വിവാദത്തില്‍. അയാള്‍ നിയമത്തിന് മേലെയല്ലെന്നും ഇന്‍സ്റ്റ്ഗ്രാമില്‍ സോഫിയ പോസ്റ്റിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൃഗങ്ങളോട് മനഷ്യത്വം കാണിക്കാന്‍ മറന്നുപോകരുതെന്നും ഇത് ഏവര്‍ക്കും ഒരു പാഠമാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നാലെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കി ചിലര്‍ രംഗത്തെത്തി. സല്‍മാന്‍ഖാന്റെ ഫാന്‍സ് എന്ന പേരില്‍ ചിലര്‍ കടുത്ത ഭാഷയിലാണ് ചീത്ത വിളിച്ചത്. എന്നാല്‍ ചില സ്‌ക്രീന്‍ഷോട്ടുകള്‍ സോഫിയ തന്നെ ഷെയര്‍ ചെയ്ത് ഇവര്‍ക്ക് മറുപടി നല്‍കി. വീഡിയോയിലൂടെയും തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും ചീത്ത വിളിച്ചവര്‍ക്ക് മറുപടി നല്‍കുകയും സോഫിയ ചെയ്തു.

Read more topics: salman khan, sofia hayat
English summary
salman khans fans threaten rape murder after sofia hayat supports verdict
topbanner

More News from this section

Subscribe by Email