Friday May 29th, 2020 - 6:59:am

കൊവിഡ്; 25,000 കുടുംബങ്ങളെ ലോക്ക് ഡൗണില്‍ ഏറ്റെടുത്ത് സല്‍മാന്‍

JB
കൊവിഡ്; 25,000 കുടുംബങ്ങളെ ലോക്ക് ഡൗണില്‍ ഏറ്റെടുത്ത് സല്‍മാന്‍

കൊവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 25,000 കുടുംബങ്ങളെ ഏറ്റെടുത്ത് സല്‍മാന്‍ ഖാന്‍. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസാണ് (എഫ്ഡബ്ലുഐസിഇ) ഈ വാര്‍ത്ത പുറത്തുവിട്ടത്. താരം ഏറ്റെടുക്കുന്നത് സിനിമാ മേഖലയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളുകളുടെ കുടുംബങ്ങളെയാണ്. 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാരംഗത്ത് ബുദ്ധിമുട്ടിലായത് ദിവസവേതനക്കാരായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സല്‍മാന്‍ ഖാന്‍ തങ്ങളെ സമീപിച്ചത് സല്‍മാന്റെ ബീയിംഗ് ഹ്യൂമണ്‍ ഫൗണ്ടേഷനിലൂടെയാണെന്ന് എഫ്ഡബ്ലുഐസിഇ പ്രസിഡന്റായ എ ബി തിവാരി പറഞ്ഞു. 'അവര്‍ വിളിച്ചത് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഞങ്ങള്‍ അഞ്ച് ലക്ഷം പേരുണ്ട്. അതില്‍ തന്നെ കാല്‍ ലക്ഷം പേരാണ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബിയിംഗ് ഹ്യൂമണ്‍ അധികൃതര്‍ അവരുടെ സ്വന്തം നിലയ്ക്ക് തൊഴിലാളികളെ നോക്കിക്കൊള്ളാം എന്ന് വ്യക്തമാക്കി. തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിഞ്ഞു. തൊഴിലാളികളിലേക്ക് പണം എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായിരുന്നു അത്.' വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് തിവാരി പറഞ്ഞു. 'ബാക്കിയുള്ളവര്‍ക്ക് ഒരു മാസം വരെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞേക്കും. കൂടാതെ അവര്‍ക്ക് വേണ്ടി റേഷന്‍ പാക്കറ്റുകളും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ ലോക്ക് ഡൗണ്‍ ആയതിനാല്‍ അവര്‍ക്ക് അത് ഇവിടെ വന്ന് വാങ്ങാന്‍ കഴിയുന്നില്ല. തൊഴിലാളികളിലേക്ക് റേഷന്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ്. തങ്ങള്‍ തൊഴിലാളികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ നിരവധി ആളുകളെ സമീപിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗത്തിന്റെ കൈയില്‍ നിന്ന് മറുപടിയെന്നും ലഭിച്ചില്ല.' തിവാരി കൂട്ടിച്ചേര്‍ത്തു.

 

English summary
salman khan take over 25000 family on corona time
topbanner

More News from this section

Subscribe by Email