Saturday September 19th, 2020 - 8:02:am

കത്രീനയെ വിവാഹം കഴിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ പുറത്ത്

JB
കത്രീനയെ വിവാഹം കഴിച്ച്  സല്‍മാന്‍ ഖാന്‍; വീഡിയോ പുറത്ത്

മസില്‍മാന്‍ സല്‍മാന്‍ ഖാനും താരസുന്ദരി കത്രീന കൈഫും പരസ്പരം വരണമാല്യം അണിയിക്കുന്നു. ചുറ്റും പൂക്കള്‍ വിതറി ഒട്ടേറെ പേര്‍.. ആഘോഷ പൂര്‍ണമായ വിവാഹ വീഡിയോ വൈറലാകുന്നു. സംഭവം എന്താണെന്ന് അറിയാതെ ആരാധകര്‍ ഒന്നു ഞെട്ടി. എന്നാല്‍, സംഭവം ഒരു ചിത്രത്തിലെ ഷൂട്ടിങ് രംഗമാണെന്ന് മാത്രം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാരത് എന്ന ചിത്രത്തിലെ രംഗമാണിത്. ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ പകര്‍ത്തിയ വീഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്.

ആഷ്ലി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു. ഇരുവരും വിവാഹിതരല്ലാത്തതു കൊണ്ട് പെട്ടെന്ന് തെറ്റിദ്ധാരണയും പരന്നു.

English summary
salman khan and kathrina kaif marriage video
topbanner

More News from this section

Subscribe by Email