Monday August 10th, 2020 - 11:11:am

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ കയറ്റിയില്ല !

Dil
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ കയറ്റിയില്ല !

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിസ്താര എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ കയറ്റിയില്ലെന്ന് ആരോപണം. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. പതിനഞ്ച് മിനിറ്റ് വൈകിയാണ് സല്‍മാന്‍ വിമാനത്താവളത്തിലെത്തിയതെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.

യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ എയര്‍പോര്‍ട്ട് അധികൃതരുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് വിമാനത്തില്‍ കയറ്റണമെന്ന് സല്‍മാന്‍ അപേക്ഷിച്ചെങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അഭിനേതാവെന്ന പരിഗണന നല്‍കില്ലെന്നുമുള്ള നിലപാടില്‍ വിമാനക്കമ്പനി ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് സല്‍മാന്‍ ദില്ലിയിലേക്ക് പോയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

 

English summary
Vistara Airlines didn't allow salman khan to travel their airlines
topbanner

More News from this section

Subscribe by Email