Thursday September 24th, 2020 - 12:19:am

നിര്‍മ്മാണം ദിലീപും നാദിര്‍ഷയും ; എങ്കില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന് സലിം കുമാര്‍

suji
നിര്‍മ്മാണം ദിലീപും നാദിര്‍ഷയും ; എങ്കില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന് സലിം കുമാര്‍

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്നലെ കൊച്ചിയില്‍ വെച്ചു നടന്നു. സലിം കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'നാദിര്‍ഷയുടെ ഹിറ്റ് സിനിമകള്‍ക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാന്‍ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പര്‍ ഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിംഗിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാന്‍ വേണ്ടി മാത്രമാണ്. ഈ സിനിമയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് നിര്‍മ്മാണമെന്ന്, അപ്പോള്‍ നാദിര്‍ഷ പറഞ്ഞു, 'ഞാനും ദിലീപും ചേര്‍ന്നാണ്.' അപ്പോള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.'സലിം കുമാര്‍ പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തൊണ്ണൂറുകാരനായി ദിലീപ് എത്തുന്നു. ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. തണ്ണീര്‍മത്തനിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി അഭിനയിക്കുന്നു.

 

Read more topics: salim kumar , dileep, nadirshah
English summary
salim kumar about dileep movie
topbanner

More News from this section

Subscribe by Email